ഷാജി ഒരു പ്ളാവ്നട്ടു
വിപ്ളവം എന്ന് പേരും ഇട്ടു
അതിന്‍ ചുവട്ടില്‍ bullshittum
ദാസ് kapitalum ഇട്ടു
ഷാജിതന്‍ പ്രയതനങ്ങള്‍ ചക്കയനിഞ്ഞു
വരിക്കയല്ല,കൂഴയല്ല
ജൈറാം രമേഷിന്റെ BT ചക്കയും അല്ല
ഇതു നല്ല ഒന്നാം തരം ബോള്‍ഷെവിക് ചക്ക
പക്ഷെ ആ ചക്കകള്‍ തന്‍ മാധുര്യം നുനഞ്ഞതോ
ചില ബൂര്‍ഷ്വാ കാക്കകളും
സാമ്രാജ്യത്ത്വ തത്തകളും
പോളിറ്റ് ബ്യുറോ കൊക്കുകളും
ഇതെല്ലാം കണ്ടു മനം തകര്‍ന്ന ഷാജി
വിപ്ളവ പ്ളാവിന്‍ കടയ്ക്കല്‍ വച്ചു
അരിവാള്‍ ചുറ്റിക
പ്ളാവ് ചിന്നഭിന്നം ആയി
സോവിയറ്റ് റഷ്യ പോലെ
***********************************************
എം.എസ്.ചന്ദ്രന്കുന്നേല്‍
ഇന്റര്‍നെറ്റ് എന്നാ ചവറു കൂനയിലീക്ക് എം.എസ്. ചന്ദ്രന്കുന്നേല്‍ എന്നാ എന്റ്റെ ഒരു സംഭാവന;അത് ഷാജി എന്നാ മഹാന്റെ രൂപത്തില്‍ അവതരിക്കുന്നു.
Tuesday, 22 June 2010
ഷാജി എന്ന മഹാന്‍- ഒരു ആമുഖം
ഒരിടത്ത് ഷാജി എന്ന ഒരു മഹാന്‍ ഉണ്ടായിരുന്നു. അയാള്‍ വലിയ ഒരു മഹാന്‍ ആയിരുന്നു. എങ്ങനെ ആണ് അയാള്‍ മഹാന്‍ ആയത് എന്ന് ആര്‍ക്കും അറിയില്ല. അയാള്‍ ജന്മനാ മഹാനായിരുന്നു. കാരണം അയാളുടെ അമ്മയും അച്ഛനും യഥാക്രമം മഹതിയും മഹാനും ആയിരുന്നു. അവര്‍ പാരമ്പര്യമായി മഹാന്മാരാണ്. പക്ഷെ എന്താണ് അതിന്റെ കാരണം എന്ന് ആരും അന്വേഷിച്ചില്ല. ആരോ പറഞ്ഞു അവര്‍ മഹാന്മാരാണ് എന്ന്. എല്ലാരും വിശ്വസിച്ചു.
ഇനി നമുക്ക് ഷാജിയിലേക്ക് വരാം. അയ്യാള്‍ ജന്മനാ മഹാന്‍ ആണ് എന്ന് പറഞ്ഞല്ലോ. വളരും തോറും അയാളുടെ മഹത്വം കൂടി കൂടി വന്നു. എങ്ങനെ? അതും അറിയില്ല. പക്ഷെ എല്ലാരും അത് വിശ്വസിച്ചു. എന്നാല്ലും നിങ്ങള്‍ ചോദിക്കും എങ്ങനെ ആണ് ഇയാള്‍ മഹാനായത് എന്ന്. അതിനുത്തരം ഞാന്‍ ആദ്യമേ പറഞ്ഞു. ജന്മനാ അന്ധനായ ആളോട് ആരെങ്കിലും ചോദിക്കുമോ അയാള്‍ എങ്ങനെ ആണ് അന്ധനയത് എന്ന്. അത് പോലെ, ജന്മനാ മഹാനായ ആളോടും നമ്മള്‍ ചോദിയ്ക്കാന്‍ പാടില്ല അയാള്‍ എങ്ങനെ മഹാന്‍ ആയി എന്ന്. ചില പ്രപഞ്ച സത്യങ്ങള്‍ നമ്മള്‍ വിശ്വസിച്ചേ പറ്റൂ. അതില്‍ ചോദ്യമില്ല. തര്‍ക്കമില്ല. ഷാജി അങ്ങനെ മഹാനായി ജീവിച്ചു. ചീട്ടു കളിച്ചും, വെള്ളമടിച്ചും, പെണ്ണ് പിടിച്ചും, തല്ലു മേടിച്ചും, അങ്ങനെ അങ്ങനെ...ഇതിലൊക്കെ എന്ത് മഹത്വം ആണ് ഉള്ളതെന്ന് നിങ്ങള്‍ ചോദിക്കും. ഏറ്റവും നിക്രഷ്ടമായ പരിപാടികള്‍ ആല്ലേ ഇതൊക്കെ? പക്ഷെ അതൊക്കെ ചെയ്തു ഷാജി മഹാനായി. അല്ലെങ്ങില്‍ അവന്റെ മഹത്വം നില നിര്‍ത്തി. ഒരു സാധാരണക്കാരനായ മനുഷ്യനെ കൊണ്ട് ഇതൊക്കെ ചെയ്യാന്‍ പറ്റുമോ?ഉദാഹരണത്തിന്, നമ്മള്‍ ഒക്കെ വല്യ സംഭവം ആയി കരുതിയിരിക്കുന്ന ജില്ല കളക്ടര്‍,മജിസ്ട്രെറെ ജഡ്ജ്,വികാരി അച്ചന്‍-ഇവര്‍ക്കൊക്കെ ഈ പറയുന്ന മഹദ് കൃത്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ.അതാണ് ഷാജിയുടെ മഹത്വം
അങ്ങനെ ഷാജിയുടെ മഹിമ വളര്‍ന്നു. മംഗലശ്ശേരി നീലകണ്ഠന്‍,മലപ്പുറം ഹാജി, കായംകുളം കൊച്ചുണ്ണി എന്നിവരെ തന്റെ മാതൃക പുരുഷന്മാരക്കി ഷാജി വളര്‍ന്നു. വൈരുധയ്തിഷ്ടിത ഭൌതിക വാദത്തിന്റെ ഇടയില്‍ പെട്ട് കിടക്കുന്ന കേരളത്തിന്റെ മാറിലൂടെ പ്രതിവിപ്ലവത്തിന്റെ ചാല് കീറി കൊണ്ട്.
Subscribe to:
Posts (Atom)